മങ്കട: മണ്ഡലത്തില്‍ ഭൂമിക്ക് പട്ടയമില്ലാത്ത മുഴുവന്‍ അപേക്ഷകളിലും സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ തീരുമാനം. മങ്കട ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടയ അവലോകന യോഗത്തിലാണിത്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷകള്‍ക്കും ഊരുപട്ടയങ്ങള്ക്കും മുന്‍ഗണന നല്‍കും. ഇവരുടെ അപേക്ഷകളില്‍ 30നകം പരിശോധന പൂര്‍ത്തിയാക്കി മഞ്ചേരി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍, ദേവസ്വം പട്ടയം എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇവര്‍ക്കുള്ള പട്ടയ നടപടികള്‍ 31നകവും മറ്റുള്ളവരുടേത് ഒക്ടോബര്‍ 31നകവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ വിവിധ വില്ലേജുകളില്‍നിന്നായി ആകെ 384 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്:
കോഡൂര്‍: 156, കുറുവ: 129,വടക്കാങ്ങര: 30, മങ്കട: 28, പുഴക്കാട്ടിരി: 28,
വലമ്പൂര്‍: 24,കൂട്ടിലങ്ങാടി: 12,അങ്ങാടിപ്പുറം: 5. വിവിധ പഞ്ചായത്തുകളിലെ ലക്ഷംവീട് കോളനികളില്‍ താമസിക്കുന്ന ഭൂരഹിതര്‍ക്ക് പട്ടയം നല്‍കാനും, കുറുവ പഞ്ചായത്തിലെ കമ്പിവളപ്പ് പ്രദേശത്തെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിക്ക് രേഖ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.
മഞ്ഞളാംകുഴി അലി എംഎല്‍എയുടെ നിര്‍േദശപ്രകാരം ചേര്‍ന്ന യോഗത്തില്‍ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ്് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ്് ഹംസ, കുറുവ പഞ്ചായത്ത് പ്രസിഡന്റ്് അബ്ദുല്‍ സലാം, മങ്കട പഞ്ചായത്ത് പ്രസിഡന്റ്് യു.പി. ഫാത്തിമ, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്് റസ്ന, ഭൂരേഖാ തഹസില്‍ദാര്‍, ജനപ്രതിനിധികള്‍, വിവിധ വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.